Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഓഗസ്റ്റ് മാസത്തെ ധനനയം പ്രഖ്യാപിച്ചു. തുടർച്ചയായി ഏഴാം തവണയും റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും..35% ആണ് റിവേഴ്‌സ് റിപ്പോ നിരക്ക്. കൊവിഡിൻറെ രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ്‌ വ്യവസ്ഥയെ കരകയറ്റുകയാണ് ലക്ഷ്യമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. അതുകൊണ്ട് ഇപ്പോഴത്തെ ധനനയത്തിൽ നിന്നുള്ള പിൻമാറ്റം സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നും ഗവർണർ പറഞ്ഞു.ഈ സാമ്പത്തിക വർഷം രാജ്യത്തെ പണപ്പെരുപ്പം സംബന്ധിച്ച വിലയിരുത്തലും ആർബിഐ പുതുക്കി. 5.7 ശതമാനം ആയിരിക്കും പണപ്പെരുപ്പം എന്നാണ് പ്രവചനം. 5.1 ശതമാനം ആയിരിക്കും ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പമെന്നായിരുന്നു നേരത്തെ പ്രവചിച്ചത്.ജി-സെക് അക്വിസിഷൻ പ്രോഗ്രാം വഴി ആർബിഐ ഓഗസ്റ്റ് 12, 26 തിയതികളിൽ 25,000 കോടിയുടെ വീതം ലേലം നടത്തും. ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച പ്രവചനം 9.5 ശതമാനം ആയിരിക്കുമെന്നാണ് ഇത്തവണയും ആർബിഐയുടെ പ്രവചനം.

Readers Comment

Add a Comment