Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉടമകൾക്കുള്ള സർവീസ് ചാർജുകൾ പരിഷ്‌കരിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ ചാർജുകൾ ബാധകമാകും. എ.ടി.എം. ഉപയോഗം, പണമിടപ്പാട്, ചെക്ക്ബുക്ക് ചാർജുകൾ എന്നിവയിലെല്ലാം മാറ്റം വരും.

നിക്ഷേപം, പണം പിൻവലിക്കൽ ഉൾപ്പെടെ നാല് സൗജന്യ ഇടപാടുകളാണ് അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ കൂടിയാൽ ഒന്നിന് 150 രൂപ വീതം നൽകേണ്ടി വരും. ആറ് മെട്രോ നഗരങ്ങളിൽ മാസത്തിലെ ആദ്യത്തെ മൂന്ന് ഇടപാടുകൾ സൗജന്യമാണ്.സാമ്പത്തിക – ഇതര ഇടപാടുകൾ ഒന്നിച്ചായിരിക്കും ഇവിടെ കണക്കാക്കുക. മറ്റിടങ്ങളിൽ മാസത്തിൽ ആദ്യത്തെ അഞ്ച് ഇടപാടുകൾ സജന്യമായിരിക്കും. അതിന് ശേഷം വരുന്ന ഇടപാടുകൾക്ക് ഒന്നിന് 20 രൂപയും പിൻ ജനറേഷൻ, ബാലൻസ് പരിശോധന എന്നിവ പോലെയുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 പൈസ വീതം ഈടാക്കും.

നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന തുകയുടെ മൂല്യമാണിത്. അക്കൗണ്ട് ഉള്ള ബ്രാഞ്ചിലാണെങ്കിൽ ഈ പരിധി ഒരു ലക്ഷം രൂപയാണ്. മാസത്തിൽ ഒരു ലക്ഷം രൂപ വരെ സൗജന്യമായിരിക്കും എന്ന് സാരം. ഇത് കൂടുതലാണ് വിനിമയമെങ്കിൽ കുറഞ്ഞത് 150 രൂപ നൽകണം. അതായത് പരിധി കഴിഞ്ഞ് 100 രൂപ നിക്ഷേപിച്ചകം 150 രൂപ പോകുമെന്നർത്ഥം. ഏത് നഗരത്തിലും മാറാവുന്ന 25 ചെക്ക് ലീഫുകൾ ഓർ മാസം സൗജന്യമാണ്. ശേഷം 10 ലീഫിന് 20 രൂപ വച്ച് ഈടാക്കും

Readers Comment

Add a Comment