Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാങ്കുകൾ പൊളിയുകയോ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യുമ്പോൾ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണം ലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ (ഡി.ഐ.സി.ജി.സി) ഭേദഗതി നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
നിക്ഷേപമുള്ള ബാങ്കിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം തുടങ്ങി 90 ദിവസത്തിനുള്ളിൽ ഇൻഷ്വറൻസ് തുക ലഭിക്കും. ഇൻഷുറൻസ് പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് തിരികെ നൽകുക. ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്ര നിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപയാണ് പരമാവധി ഇതുവഴി ലഭിക്കുക.പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പി.എം.സി), യെസ് ബാങ്ക്, ലക്ഷ്മി വിലാസം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായത് നിക്ഷേപകരെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ഭേദഗതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കുകളിലെ ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുതോടെ നിക്ഷേപകർക്ക് തങ്ങളുടെ പണം ഉപയോഗിക്കാനാവാത്ത അവസ്ഥയുണ്ടാകുമ്പോൾ ഇൻഷ്വറൻസ് സഹായം നൽകുകയാണ് ലക്ഷ്യം. പൊതുമേഖലാ, സ്വകാര്യ സഹകരണ ബാങ്കുകൾക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്കും നിയമം ബാധകമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ച തുക പ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്.
ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12ശതമാനം തുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ പ്രീമിയം ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്.
31.82°C








