Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എണ്ണ ഉത്പ്പാദന വിഷയത്തിൽ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. ഇരു രാജ്യങ്ങളുടേയും തർക്കം അന്തർദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇരുരാജ്യങ്ങളും വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് എണ്ണ ഉത്പ്പാദന വിഷയത്തിൽ തർക്കം ഉടലെടുത്തത്. എന്നാൽ ഉത്പ്പാദനം വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമായി. ഒപെക് പ്ലസ് രാജ്യങ്ങൾ ധാരണയിലെത്തിയതോടെ ആഗോള എണ്ണ വിപണിയിലെ തർക്കം താത്ക്കാലികമായി അവസാനിച്ചു.

ഇതിന് പിന്നാലെയാണ് യുഎഇ കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദിയിലെത്തിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം ചർച്ച നടത്തി. തിങ്കളാഴ്ച തുടങ്ങിയ ചർച്ചകൾ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തമാകുന്നത് ഉപകരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കൂടുതൽ എണ്ണ ഉത്പ്പാദിപ്പിക്കാമെന്ന കരാറിൽ സൗദിയും യുഎഇയും ധാരണയിലെത്തിയത് ഞായറാഴ്ചയാണ്. വൈകാതെ ഒപെക് പ്ലസ് രാജ്യങ്ങളും ഇക്കാര്യത്തിൽ ചർച്ച ചെയ്ത് ഏകനിലപാടെടുത്തു.

Readers Comment

Add a Comment