Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബി‌എസ്‌ബിഡി അക്കൗണ്ട് ഉടമകൾക്ക് എടിഎമ്മിൽനിന്നും ബാങ്ക് ശാഖകളിൽനിന്നും ഉൾപ്പെടെ നാല് തവണമാത്രമാണ്‌ സൗജന്യമായി പണം പിൻവലിക്കാനാവുക. സൗജന്യപരിധിയിൽ കൂടുതലുള്ള ഓരോ ഇടപാടിനും  15 രൂപയും ജിഎസ്ടിയും ഈടാക്കും. പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ ഹോം ബ്രാഞ്ചിലും എടിഎമ്മുകളിലും എസ്‌ബി‌ഐ ഇതര എടിഎമ്മുകളിലും ബാധകമാണ്.

ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് ഒരു വർഷം 10 ചെക്ക് ലീഫ്‌ മാത്രമാണ്‌ സൗജന്യമായി നൽകുക. അധിക ചെക്കുകൾക്ക്‌  നിരക്ക് ഈടാക്കും.10 ചെക്ക് ലീഫിന്‌ 40 രൂപയും ജിഎസ്ടിയും 25 ചെക്ക് ലീഫിന്‌ 75 രൂപയും ജിഎസ്ടിയും ഈടാക്കും. എമർജൻസി ചെക്ക് ബുക്കിന് 10 ലീഫിന്‌ 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിർന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.എസ്‌ബി‌ഐ ബേസിക് സേവിങ്സ്‌ ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്‌ (ബിഎസ്ബിഡി) ഉടമകൾക്കുള്ള സേവനനിരക്കുകൾ വ്യാഴാഴ്‌ചമുതൽ കൂടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചാർജുകളോ ഫീസുകളോ ഇല്ലാതെ ബാങ്ക് നിക്ഷേപം ആരംഭിക്കാൻ സഹായിക്കുന്ന അക്കൗണ്ടാണ് ഇത്‌. 

എസ്ബിഐ ശാഖ, എടിഎം, സിഡിഎം എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകൾ ബിഎസ്ബിഡി അക്കൗണ്ട് ഹോൾഡർമാർക്ക് എസ്ബിഐയിലും ഇതര ബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാർഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാൻസ്ഫർ ബിഎസ്ബിഡി അക്കൗണ്ട് ഹോൾഡർമാർക്ക് സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

Readers Comment

Add a Comment