Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഇന്ന് ഗ്രാമിന്25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില 0.7 ശതമാനം താഴ്ന്ന് ഔൺസിന് 1764.31 ഡോളറിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 46,800 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ചയെക്കാൾ 158 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
അതേസമയം ജ്വല്ലറികളിൽ ജൂൺ 15 മുതൽ ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണം വിൽക്കാനാകില്ല. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇനി മുതൽ ബിഐഎസ് ഹാൾമാർക്ക് രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണം വിൽക്കാനാകില്ല.ഈ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
31.82°C








