Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫെയ്‌സ്ബുക്ക് സിഇഒയും സഹസ്ഥാപകനുമായ മാർക്ക് സുക്കർബർഗ് ഗ്ലാസ്‌ഡോറിന്റെ മികച്ച നൂറ് സിഇഒമാരുടെ പട്ടികയിൽ നിന്ന് പുറത്തായി. 2013 ന് ശേഷം ആദ്യമായാണ് ഗ്ലാസ്‌ഡോർ പട്ടികയിൽ നിന്ന് മാർക്ക് ഒഴിവാക്കപ്പെടുന്നത്. ജീവനക്കാരുടെ അംഗീകാര റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് ഗ്ലാസ്‌ഡോർ റാങ്കിംഗ് കണക്കാക്കുന്നത്. മാർക്കിന്റെ കാര്യത്തിൽ അത് ഗണ്യമായി കുറഞ്ഞു.

ജീവനക്കാരുടെ അംഗീകാര റേറ്റിംഗ് 99 ശതമാനം ഉയർത്തി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിലെ റിക്ക് ലെസ്സർ, അഡോബിന്റെ ശാന്താനു നാരായൺ, ആൻഡേഴ്‌സൺ കാൻസർ സെന്റർ എം.ഡി പീറ്റർ പിസ്റ്റേഴ്‌സ് എന്നിവർ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലിടം നേടി. പട്ടികയിൽ അവസാനമായി ഉണ്ടായിരുന്ന വ്യക്തിക്ക് 90 ശതമാനം ജീവനക്കാരുടെ അംഗീകാര റേറ്റിംഗുകൾ ലഭിച്ചു.എന്നാൽ മാർക്കിലേക്ക് വരുമ്പോൾ, 2019 മുതൽ 2021 വരെ അദ്ദേഹത്തിന്റെ റേറ്റിംഗിൽ വലിയ ഇടിവ് സംഭവിച്ചതായി വ്യക്തം. 2019 ൽ അദ്ദേഹത്തിന് 94 ശതമാനം ജീവനക്കാരുടെ അംഗീകാര റേറ്റിംഗ് ലഭിച്ചുവെങ്കിലും 2021 ൽ അദ്ദേഹത്തിന്റെ റേറ്റിംഗ് 89 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് മികച്ച 100 സി ഇ ഒമാരുടെ പട്ടികയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടത്.

2013 ൽ ഗ്ലാസ്‌ഡോർ പട്ടിക ആരംഭിക്കുമ്പോൾ 99 ശതമാനം അംഗീകാരത്തോടെയാണ് സുക്കർബർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. എന്നാൽ 2020 അവസാന മാസങ്ങളിലും 2021 ന്റെ തുടക്കത്തിലും റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 700 ഓളം ഫേസ്ബുക്ക് ജീവനക്കാർക്കിടയിലാണ് ഗ്ലാസ്‌ഡോർ സർവേ നടത്തിയത്. അതീവ രഹസ്യമായാണ് ജീവനക്കാരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

അവലോകനങ്ങൾ സമർപ്പിക്കുമ്പോൾ അവരുടെ തൊഴിൽ അനുഭവവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ റേറ്റുചെയ്യാൻ ജീവനക്കാരോട് ഗ്ലാസ്‌ഡോർ ആവശ്യപ്പെട്ടിരുന്നു.

 

 

 

Readers Comment

Add a Comment