Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:17 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ ഐടി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ കേന്ദ്രം കർശന നടപടിക്കൊരുങ്ങുന്നു. ഇന്ത്യയിൽ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിൻവലിച്ചു. പുതിയ ഐടി ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണിത്.

അതേസമയം, കംപ്ലയൻസ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും തങ്ങൾക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു.ഗാസിയാബാദിൽ പ്രായമായ മുസ്ലിം വയോധികനു നേരെ ആറു പേർ അതിക്രമം നടത്തിയിരുന്നു. ബലം പ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാൻ നിർബന്ധിപ്പിച്ചുവെന്നും സംഭവത്തെക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചു, എന്നാൽ നീക്കം ചെയ്യാൻ ട്വിറ്റർ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Readers Comment

Add a Comment