Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ വ്യാപാര ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരായ മത്സരവിരുദ്ധ ആരോപണങ്ങളിൽ അന്വേഷണം വേഗത്തിലാക്കുന്നു. കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ)യാണ് അന്വേഷണം പുനരാരംഭിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇക്കാര്യത്തിൽ സി സി ഐ ആദ്യം അന്വേഷണം ആരംഭിച്ചത്.

ചില വിൽപ്പനക്കാരെ മാത്രം പ്രോത്സാഹിപ്പിച്ച് അവർക്ക് വലിയ ഇളവുകൾ നൽകി വിപണിയിലെ മത്സരത്തെ തടഞ്ഞുവെന്നതാണ് ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരായ പരാതി. നിയമ നടപടികൾ കാരണം ഒരു വർഷമായി അന്വേഷണം നിലച്ചിരുന്നു. കഴിഞ്ഞയാഴ്ച കോടതി അന്വേഷണം തുടരാൻ അനുമതി നൽകി.സി സി ഐയുടെ കൈവശം തെളിവുകളില്ല എന്ന വാദം കോടതി തള്ളുകയായിരുന്നു. ഇത്തരം അന്വേഷണങ്ങൾ പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മതി. അതേസമയം, ആരോപണങ്ങൾ ആമസോണും ഫ്ലിപ്കാർട്ടും തള്ളി.

 

 

Readers Comment

Add a Comment