Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടിസ്ഥാന വായ്പാ പലിശ നിരക്കുകള്‍ കുറച്ച റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി താഴ്ത്തി 5.15 ശതമാനമാക്കി. റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല് വായ്പകള്‍ക്ക് വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ഈ പലിശ  ബാധ്യത കുറയുന്നതോടെ വാണിജ്യ ബാങ്കുകള്‍ ഭവന- വാഹന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശകളില്‍ കുറവ് വരുത്തുമെന്നാണ് കരുതുന്നത്. തുര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. എന്നിട്ടും ഇതിന് ആനുപാതികമായ കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല.

നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കാതെ പിടിച്ചുനിര്‍ത്തുന്നതിനൊപ്പം തന്നെ വിപണി കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ടതുകൊണ്ടാണ് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ ധനകാര്യനയ സമിതി വ്യക്തമാക്കി. റിപ്പോ നിരക്ക് കുറയ്ക്കുന്നതിനെ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് ഉള്‍പ്പെടെ സമിതിയിലെ ആറ് അംഗങ്ങളും പിന്തുണച്ചു. അഞ്ചു പേരുടെ ഭൂരിപക്ഷത്തോടെയാണ് അടിസ്ഥാന വായ്പാ നിരക്കില്‍ 25 പോയിന്റ് താഴ്ത്താന്‍ തീരുമാനിച്ചത്. 2010 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോഴത്തെ 5.15.

Readers Comment

Add a Comment