Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‍സംസ്ഥാനത്തെ ആഭ്യന്തര ഉത്‌പാദനത്തിൽ 3.82 ശതമാനവും പൊതുവരുമാനത്തിൽ 18.72 ശതമാനം ഇടിവ് ഉണ്ടായതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. 15-ാം നിയമസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു കമ്മി ഗണ്യമായി ഉയർന്നു. ഒന്നാം പിണറായി സർക്കാരിൻറെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കാനും മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനും സർക്കാർ പ്രതിജ്ഞ ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രത്തിൻറെ ഡിവിസിബിൾ പൂളിൽ നിന്നുള്ള വിഹിതം കുറഞ്ഞു വരുകയാണ്. കേന്ദ്രത്തിൻറെ അശാസ്‌ത്രീയ മാനദണ്ഡങ്ങളാണ് ഇതിന് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ ചൂണ്ടിക്കാട്ടി.  

വിദ്യാഭ്യാസം 


സ്‌കൂൾ തലം മുതലുള്ള വിദ്യാഭ്യാസ സംവിധാനം സമഗ്രമായി മാറ്റും. ഇതിനായി ഉന്നത തല സമിതിയെ നിയോഗിച്ചു. മൂന്ന് മാസത്തിനകം സമിതി റിപ്പോർട്ട് കൈമാറും. പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ് സംവിധാനം നടപ്പിലാക്കും.. നേരത്തെ പ്രഖ്യാപിച്ച 2 ലക്ഷം ലാപ്പ്ടോപ്പുകൾ വിദ്യാർഥികൾക്ക് സമയബന്ധിതമായി നൽകും.


കൃഷി


കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ കുടുംബശ്രീകളിലൂടെ നൽകാൻ പത്ത് കോടി രൂപ അനുവദിച്ചു.മരച്ചീനി, മറ്റ് കിഴങ്ങ് വർഗങ്ങൾ കശുമാങ്ങ, മാങ്ങ, ചക്ക, വാഴപ്പഴം, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കും.ക്ഷീര മേഖലയെ ശക്തിപ്പെടുത്തും.പാല് ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് ഫാക്ടറി. ഇതിനായി പത്ത് കോടി അനുവദിക്കും.തോട്ടവിളകളുടെ കൃഷി പ്രോൽസാഹിപ്പിക്കും.തൊഴിൽ നഷ്‌ടപ്പെട്ടവരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കും.വിളകൾക്ക് ന്യായവില ഉറപ്പാക്കുംകാർഷിക വികസന കർഷക ക്ഷേമ വകുപ്പിനെ നവീകരിക്കും.കൃഷി ഭവനുകളെ സ്മാർട്ട് ആക്കും. ഇതിനായി പത്ത് കോടി രൂപ അനുവദിക്കും.സുഭിക്ഷ കേരളം പദ്ധതി വിപുലീകരിക്കും.ഉൽപ്പന്ന ശേഖരണത്തിലെ പോരായ്‌മ പരിഹരിക്കുംകാർഷിക വിപണിയെ ആധുനീകരവൽക്കരിക്കും. ഇതിൻറെ ഭാഗമായി രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതി ആവിഷ്കരിക്കും. ഇതിനായി 10 കോടി അനുവദിക്കും.കാർഷിക മേഖലയിൽ കൂടുതൽ മൂലധനം സ്വരൂപിക്കാൻ പ്രത്യേക പദ്ധതികൾ.പ്രാദേശിക വിപണികൾ, ഗോഡൗണുകൾ എന്നിവയ്‌ക്ക് പ്രാധാന്യം നൽകും.പൈനാപ്പിൽ, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളുടെ സംസ്കരണ കേന്ദ്രങ്ങൾ നിർമിക്കും.മാർക്കറ്റുകൾ ആധുനീകവൽക്കരിക്കും


കെഎസ്ആർടിസി

 

കെഎസ്ആർടിസിക്ക് 100 കോടി, ഹൈഡ്രജൻ ബസുകൾക്ക് 10 കോടി. 3000 ഡീസൽ ബസുകൾ സിഎൻജി ബസുകളാക്കി മാറ്റും. ഇതിനായി 100 കോടി വകയിരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.പുതുക്കാട്, കൊല്ലം ഡിപ്പോകളുടെ നവീകരണത്തിനായി കിഫ്ബിയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും. ഹൈഡ്രജൻ ബസുകൾക്കായി 10 കോടി വകയിരുത്താൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.


ഭക്ഷ്യസുരക്ഷ


 സുഭിക്ഷകേരളം പദ്ധതി വൻ വിജയം. വിവരസാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കി കാർഷിക മേഖലയിൽ പദ്ധതിക്ക്‌ തുടക്കമിടും. സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. അതിദരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി ആദ്യ ഘട്ടത്തിൽ 1000 കോടി. സംസ്ഥാനത്ത്‌ അഞ്ച്‌ അഗ്രോ പാർക്കുകൾ സ്ഥാപിക്കും. റേഷൻ കട ശൃംഖല നവീകരിക്കും

 

 

തുടരും....

Readers Comment

Add a Comment