Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത്​ തുടർന്ന്​ കമ്പനികൾ. കോവിഡ് പ്രതിസന്ധിക്കിടെ കൂടുതൽ പ്രഹരമായി ഇന്ധനവില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയും ഇന്നു കൂട്ടി.

തിരുവനന്തപുരത്ത് പെട്രോൾ വില 96.50 രൂപയായി. ഡീസൽ വില 91.74 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമാണ് വില. കോട്ടയത്തും പെട്രോൾ വില 95 കടന്നു. പെട്രോൾ ലിറ്ററിന് 95.09 രൂപയും ഡീസലിന് 90.45 രൂപയുമാണ് കോട്ടയത്തെ വില.

30 ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് കൂട്ടിയത്. മേയിൽ മാത്രം 16 തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു.രാജ്യത്ത് പെട്രോൾ വില 100 കടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ജമ്മു കശ്മീർ കൂടി ഇടം പിടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട, ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവയാണ് നേരത്തെ വില 100 കടന്ന മറ്റു സംസ്ഥാനങ്ങൾ

Readers Comment

Add a Comment