Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജൂലൈ ഒന്ന്​ മുതൽ പുതിയ മാറ്റങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബേസിക്​ സേവിങ്​സ്​, ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകൾക്കാണ്​ പുതിയതായി നിലവിൽ വരുന്ന നിയമങ്ങൾ ബാധകമാവുക.

ജൂലൈ മുതൽ എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാർജുകളിലും മാറ്റങ്ങളുണ്ടാകുമെന്ന് എസ് ബി ഐ അറിയിച്ചു. എ.ടി.എമ്മുകളിൽ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകൾക്ക്​ പണം പിൻവലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിൻവലിക്കുമ്ബോഴും 15 രൂപയും ജി.എസ്​.ടിയും നൽകണം.

10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ നിലവിൽ സൗജന്യമായി പ്രതിവർഷം നൽകുന്നത്​. എന്നാൽ ഇനി മുതൽ 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നൽകണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.

Readers Comment

Add a Comment