Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:05 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ലോക്ഡൗൺ അവസാനിച്ചയുടൻ ബീവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കണമെന്ന ആവശ്യവുമായി ബെവ്‌കോ. ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടന്നതു കാരണമുള്ള നഷ്ടം ആയിരം കോടി പിന്നിട്ടു. ഇനിയും ഔട്ട്‌ലെറ്റുകൾ അടഞ്ഞു കിടന്നാൽ നഷ്ടം കനക്കുമെന്ന് ബെവ്‌കോ എംഡി സർക്കാരിനെ അറിയിച്ചു.മദ്യ വിൽപന നിലച്ചതിലുള്ള നഷ്ടത്തിന് പുറമേ, ശമ്പളം, കടവാടക എന്നിവയ്ക്കും വലിയ തുക ആവശ്യമായിരിക്കുകയാണ്. ഇതിനായി സർക്കാരിന്റെ സഹായവും വേണ്ടി വരും. ഇതെല്ലാം കണക്കിലെടുത്ത്‌ വൈകാതെ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത സർക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. 

ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്താകും സർക്കാർ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് കടക്കുക. ബാറുകൾ, ബീവ്‌റേജസ് ഔട്ട്‌ലെറ്റുകൾ എന്നിവ ഉടൻ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട്. മെയ് 30 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിനാൽ ആരോഗ്യവകുപ്പിന്റെ നിലപാട് അറിഞ്ഞശേഷമായിരിക്കും ഔട്ട്‌ലെറ്റുകൾ തുറക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Readers Comment

Add a Comment