Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:16 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ് പ്രവർത്തനങ്ങൾക്കു പണലഭ്യത ഉറപ്പാക്കാൻ 50,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ആശുപത്രികൾ, ഓക്സിജൻ വിതരണക്കാർ, വാക്സീൻ ഇറക്കുമതിക്കാർ, കൊവിഡ് മരുന്നുകൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുൻഗണനാ ക്രമത്തിൽ ബാങ്കുകൾ 50,000 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

2022 മാർച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബാങ്കുകൾ കോവിഡ് 19 ലോൺ ബുക്ക് തയാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സാമ്പത്തിക രംഗത്ത് ശക്തമായ തിരിച്ചുവരവ് ആരംഭിച്ചിരുന്ന സാഹചര്യത്തിൽ നിന്നു വീണ്ടും ശക്തമായ പ്രതിസന്ധിയിലേക്കാണു രാജ്യം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ജനങ്ങൾക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൺസൂൺ സാധാരണ നിലയിലായിക്കുമെന്നു പ്രവചനം വന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്ക ഒഴിവാകുമെന്ന് അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment