Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:19 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 90 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൈക്രോസോഫ്റ്റ്‌ സ്ഥാപകനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വിവാഹബന്ധം വേർപിരിയുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും വിവരം പുറത്ത് വിട്ടത്. 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വേർപിരിയൽ. അതേസമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇരുവരും ഒരുമിച്ച് തന്നെ തുടരുമെന്ന് ഗേറ്റ്സ് അറിയിച്ചു.”ഒരുപാട് ആലോചനകൾക്ക് ശേഷം ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. 27 വർഷത്തെ ജീവിതത്തിൽ ഞങ്ങൾക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്. ലോകം മുഴുവൻ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനം സ്ഥാപിക്കാൻ സാധിച്ചു. ഈ ദൗത്യത്തിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മുന്നോട്ട് പോകും,” ഗേറ്റ്സ് ട്വിറ്ററിൽ എഴുതി. എന്നാൽ ദമ്പതികൾ എന്ന നിലയിൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു. ബിൽ ഗേറ്റ്സ് ലോകത്തിലെ ധനികന്മാരിൽ ഒരാളാണ്. ഏകദേശം 100 ബില്യൺ ഡോളർ ആസ്തിയുണ്ട് ഗേറ്റ്സിന്. 1924 ലാണ് ബില്ലും മെലിൻഡയും വിവാഹിതരാകുന്നത്. 1987കാലഘട്ടത്തിൽ മെലിൻഡ മൈക്രോസോഫ്റ്റിൽ പ്രോഡക്റ്റ് മാനേജറായി ജോലി ചെയ്തിരുന്നു.2019ൽ മെലിൻഡ മൊമെന്റ് ഓഫ് ലിഫ്റ്റ് എന്ന പേരിൽ ജീവചരിത്രകുറിപ്പ് പുറത്തിറക്കി. തന്റെ കുട്ടിക്കാലവും, ജീവിതവും, ലോകമറിയുന്ന ആളുടെ ഭാര്യ എന്ന നിലയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ബുക്കിൽ വിശദീകരിക്കുന്നുണ്ട്. ബില്ലും താനും തുല്യ പങ്കാളികൾ ആണെന്ന് ദി അസോസിയേറ്റെഡ് പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ മെലിൻഡ പറഞ്ഞിരുന്നു. ജോലി ഇടങ്ങളിലും പുരുഷനും സ്ത്രീക്കും തുല്യത ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment