Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് സവാളയ്ക്ക് പിന്നാലെ ഭക്ഷ്യ വസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന. ചെറിയ ഉള്ളി, വെളുത്തുള്ളി, തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലാണ് വര്‍ധന ഉണ്ടായത്.
രാജ്യത്തെ വിവിധ ഇടങ്ങളിൽ രണ്ടാഴ്ച കൊണ്ട് ഒരു കിലോ ഉള്ളിയ്ക്ക് ഇരുപത് രൂപ കൂടി എണ്‍പത് രൂപയായി. 160 രൂപയായിരുന്ന വെളുത്തുള്ളിക്ക് 200 രൂപയാണ് ഇപ്പോഴത്തെ വില. പച്ചക്കറികള്‍ വില കുറച്ച് കിട്ടുന്ന കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയുടെ വില അമ്പതു രൂപയാണ്.
അതേസമയം, സവോള വില നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു . മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി കേരളത്തിലേക്ക് സവാള എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സപ്ലൈകോ വഴി കിലോയ്ക്ക് 35 രൂപ വിലയില്‍ സവാള വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.