Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021-22 സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളരുമെന്ന് ഏഷ്യൻ ഡെവലപ്‌മെൻറ് ബാങ്ക് (എഡിബി). സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ എന്നാൽ കൊവിഡ് പ്രതിസന്ധി ഭീഷണിയാകുമെന്ന ആശങ്കയുണ്ടെന്നും 'ഏഷ്യൻ ഡെവലപ്‌മെൻറ് ഔട്ട്‌ലുക്ക് (എഡിഒ) 2021'ൻറെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.2022 മാർച്ച് 31വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11.0 ശതമാനം വളർച്ച കൈവരിക്കും. വാക്സിൻ വിതരണം ഇതിന് സഹായകമാകും. എന്നാൽ, കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ഈ വളർച്ചയെ അപകടത്തിലാക്കിയേക്കാം. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7.0 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ൽ ഇത് ആറ് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. അതിനാൽ ഈ വർഷം ദക്ഷിണേഷ്യയുടെ ജിഡിപി വളർച്ച 9.5 ശതമാനമായി വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Readers Comment

Add a Comment