Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:03 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സുരക്ഷാ വീഴ്ച കണ്ടെത്തിയ 29 ആപ്ലിക്കേഷനുകള്‍  നീക്കം ചെയ്തു. ഹിഡ്ഡ് ആഡ് (HiddAd) വിഭാഗത്തില്‍ പെട്ടവയാണ് 24 ആപ്ലിക്കേഷനുകള്‍ മറ്റുള്ള അഞ്ച് ആപ്ലിക്കേഷനുകള്‍ ആഡ് വെയര്‍ (Adware) വിഭാഗത്തിലും പെടുന്നു. ഒരു കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഇതില്‍ ചില ആപ്പുകള്‍ 50 ലക്ഷത്തിലേറെ ഡൗണ്‍ലോഡ് നടന്നവയാണ്. ക്വിക്ക് ഹീല്‍ എന്ന സൈബര്‍ സുരക്ഷ സ്ഥാപനമാണ് ഈ സുരക്ഷ പിഴവ് കണ്ടെത്തിയത്.

ഡാറ്റാ ബാലന്‍സ് വന്‍തോതില്‍ ഉപയോഗിച്ചു തീര്‍ക്കുന്നവയാണ് ആഡ് വെയര്‍ ആപ്പുകള്‍. ഇത്തരം ആപ്ലിക്കേഷനുകള്‍ കാണിക്കുന്ന പരസ്യങ്ങള്‍ ക്ലോസ് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കില്ല. ഉപകരണങ്ങളില്‍ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്ലിക്കേഷനുകളാണ് ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ പെടുന്ന ചില ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പരസ്യങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കുന്നവയാണ്. ഫോട്ടോഗ്രാഫി ആപ്പുകളാണ് കൂടുതല്‍ ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്.

Readers Comment

Add a Comment