Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:06 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓഹരിവിപണിയിലും കനത്ത നഷ്ടം വിതച്ച് കോവിഡിൻറെ രണ്ടാം തരംഗം. രണ്ട് ദിവസത്തെ അവധിക്ക് ശേഷം വിപണി ഓപ്പൺ  ചെയ്തപ്പോൾ തുടക്കത്തിൽ തന്നെ വലിയ നഷ്ടമാണ് ഉണ്ടായത്. സെൻസെക്സ് 48778 ലും നിഫ്റ്റി 14589 ലാണ് വ്യാപാരം ആരംഭിച്ചത്. രണ്ടിടത്തും യഥാക്രമം ഉണ്ടായത് 813, 245 പോയിൻറുകളുടെ നഷ്ടം. പത്ത് മണിയോടെ തന്നെ സെൻസെക്‌സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റുംതാഴ്ന്നു. ഒരു ഘട്ടത്തിലെ സെൻസെക്സ് നഷ്ടം 1400 പോയിൻറായിരുന്നു.

രാജ്യത്തെ വർധിച്ച് വരുന്ന കൊവിഡ് കേസുകളുടെ എണ്ണം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് വിപണിയെ ബാധിക്കുമോയെന്ന ആശങ്ക ആളുകളിൽ ശക്തമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നിരുന്നു. ഇതാണ് വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ തന്നെ ഓഹരിവിപണിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടത്.ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. 386 ഓഹരികൾ നഷ്ടത്തിലാണ്. 76 ഓഹരികളുടെ നിരക്കുകകൾ മാറ്റമില്ലാതെ തുടരുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ,ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽആൻഡ്ടി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായിരിക്കുന്നത്. നിഫ്റ്റിയിൽ ഐടി സൂചിക ഒഴികേയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് നഷ്ടത്തി ലേക്ക് കൂപ്പുകൂത്തി.

Readers Comment

Add a Comment