Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനം ബാധിച്ച സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന കമ്മിറ്റി നിരക്കുകളിൽ മാറ്റംവരുത്താതെയിരുന്നത്. ഇതോടെ റീപ്പോ നിരക്ക് 4 ശതമാനമായും റീവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. കോവിഡ് കേസുകളിൽ വർധന വരുന്നതും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെയുമാണ് അവലോകന കമ്മിറ്റിയുടെ പുതിയ തീരുമാനം. എന്നാൽ നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.രോഗവ്യാപനം സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിനായി എല്ലാവരെയും ചേർത്ത് നിർത്തിക്കൊണ്ടുള്ള ആർബിഐയുടെ നിലപാട് തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കി. വാക്‌സിനേഷൻ ആരംഭിച്ചത് പ്രതീക്ഷകൾ നൽകുന്നുവെന്നും കമ്മിറ്റി കൂട്ടിച്ചേർത്തിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനത്തെതുടർന്ന് ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതുമാണ് നിലവിൽ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്.2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത് .