Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ടിക്‌ടോക്കിന് ശേഷം ജനപ്രിയമായ ഇൻസ്റ്റാഗ്രാം റീൽ കൂടുതൽ ഫീച്ചറുകളോടെ വീണ്ടും പ്ലേസ്റ്റോറിൽ. ടിക്‌ടോക്കിൻ്റെ അത്രയും ഫീച്ചറുകൾ ഇല്ലാതിരുന്നതിനാൽ ടിക്‌ടോക് ഉപയോക്താക്കൾ റീലിൽ അത്ര സംതൃപ്‌തരായിരുന്നില്ല. എന്നാൽ ഇതിന് ഏറെക്കുറെ ഒരു പരിഹാരമാണ് ടിക്‌ടോക്കിലെ ജനപ്രിയ ഫീച്ചറായ ഡ്യുവറ്റിന് സമാനമാണ് ഈ ഫീച്ചർ.ടിക്‌ടോക് ഡ്യുവറ്റ് പോലെ തന്നെ മറ്റൊരു യൂസറിൻ്റെ വീഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ ഉണ്ടാക്കാൻ പറ്റുന്ന സവിശേഷതയാണ് ഇത്. ഇത്തരം ഒരു ഫീച്ചർ ടിക്‌ടോക് കൊണ്ടുവന്നപ്പോൾ തന്നെ ഏറെ ജനപ്രിയമായിരുന്നു. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇൻസ്റ്റാഗ്രാം തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ടിക്‌ടോക് ഡ്യുവറ്റ് പോലെ തന്നെ മറ്റൊരു യൂസറിൻ്റെ വീഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ ഉണ്ടാക്കാൻ പറ്റുന്ന സവിശേഷതയാണ് ഇത്.  പ്രിയപ്പെട്ട നടൻ്റെയൊ ക്രിയേറ്ററിൻ്റെയോ വീഡിയോക്കൊപ്പം നിങ്ങളുടെ വീഡിയോയും ചേർത്ത് പോസ്റ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. നിങ്ങൾക്ക് ഒരു വീഡിയോ ഇഷ്‌ടപ്പെടുകയാണെങ്കിൽ ആ വീഡിയോക്കൊപ്പം നിങ്ങളുടെ അഭിപ്രായം പങ്കുവക്കാൻ കഴിയും. ഡാൻസ് ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ആണെങ്കിൽ നിങ്ങൾക്കും അതിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ കഴിയും. 2020 ജൂലൈയിലാണ് ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം റീൽസ് ലോഞ്ച് ചെയ്തത്.

Readers Comment

Add a Comment