Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഏപ്രിൽ ഒന്നു മുതൽ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് മാറും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ സാമ്പത്തിക വർഷത്തിൽ പുത്തൻ ഐഎഫ്എസ്‌സി കോഡ് നിലവിൽ വരിക. ലയനപ്രക്രിയ പൂർണമാകുന്നതോടെയാണ് കോഡ് മാറുന്നത്. 

നിശ്ചിത തീയതി മുതൽ സാമ്പത്തിക ഇടപാടുകൾ കൃത്യമായി നടക്കാനായി പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കണമെന്ന് ഉപയോക്താക്കൾക്കു നിർദേശം നൽകി. പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലെണ്ണം ആകുന്നതോടെയാണ് പുതിയ ഐഎഫ്എസ്‌സി കോഡുകൾ നിലവിൽ വരുന്നത്. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. സിൻഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്കിലാണ് ലയിച്ചത്. ഇതോടെ ലയിക്കുന്ന ബാങ്കുകളുടെ ഐഎഫ്എസ്‌സി, എംഐസിആർ കോഡ് മാറി ഏതു ബാങ്കിലാണോ ലയിക്കുന്നത് അതിന്റെ കോഡാകും. പുതിയ ഐഎഫ്എസ്‌സി (ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ്), എംഐസിആർ (മാഗ്നറ്റിക് ഇങ്ക് ക്യാരക്ടർ റെക്കഗ്നീഷൻ)  കോഡുകളോടു കൂടിയ ചെക്ക് ബുക്ക് വാങ്ങണമെന്ന് ബാങ്കുകൾ ഉപയോക്താക്കൾക്കു നിർദേശം നൽകി

Readers Comment

Add a Comment