Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്കായി അടിയന്തര ഐഒഎസ് അപ്ഡേറ്റുമായി ആപ്പിൾ രംഗത്ത്. iOS 14.4.2 എന്ന അപ്ഡേറ്റ് ആപ്പിളിൻറെ വെബ് കിറ്റ് ബ്രൌസർ എഞ്ചിൻറെ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ്. അടുത്തിടെ ഇത് സംബന്ധിച്ച ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ തന്നെ വ്യക്തമായിരുന്നു.
ഐഒഎസ് 14.4.2 പതിപ്പിന് മുൻപുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിലാണ് ഈ പ്രശ്നം കാണപ്പെടുക. ഈ സുരക്ഷ പ്രശ്നം ഇതിനകം തന്നെ ചിലർ മുതലെടുത്തിരിക്കാം എന്ന സംശയവും സൈബർ ലോകത്തെ വിദഗ്ധർ ഉയർത്തുന്നുണ്ട്. വളരെ ഗൌരവത്തോടെയാണ് ആപ്പിൾ ഈ വിഷയത്തെ കാണുന്നത് എന്നതാണ് ഐഒഎസ് 12 അപ്ഡേറ്റും പുറത്തിറക്കിയതിലൂടെ ആപ്പിൾ വ്യക്തമാക്കുന്നത്.
ഐഒഎസ് 12 ൽ പ്രവർത്തിക്കുന്ന ആപ്പിൾ ഐഫോൺ 6, ഐഫോൺ 5എസ് എന്നീ ഫോണുകൾക്കായി iOS 12.5.2 എന്ന അപ്ഡേറ്റ് പുറത്തിറക്കിയതോടെയാണ് സംഭവം ആപ്പിൾ ഗൌരവമായി കാണുന്നത് എന്ന് വ്യക്തമായത്. നേരത്തെ വന്ന ആപ്പിൾ ഐഫോൺ അപ്ഡേറ്റ് ചിലർക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിനാൽ പുതിയ അപ്ഡേറ്റ് ആരും നിരസിക്കരുതെന്നും. പുതിയ അപ്ഡേറ്റ് തീർത്തും സെക്യൂരിറ്റി അപ്ഡേറ്റാണെന്നും ടെക് വിദഗ്ധർ ചില ആപ്പിൾ ഫോറങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്.
31.82°C








