Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:06 am
  • 15th August, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 74 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വില കുറഞ്ഞിട്ടേ ഇനി കറിക്ക് സവാള ഉപയോഗിക്കുന്നുള്ളൂ എന്ന് വാശിപിടിക്കുന്നവര്‍ക്ക് നവംബര്‍ വരെ കാത്തിരിക്കേണ്ടിവരും. നവംബറില്‍ സവാളയുടെ ഖാരിഫ് വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഇപ്പോഴത്തെ കടുത്ത വില കുത്തനെ ഇടിയുമെന്നാണ് നീതി ആയോഗ് അംഗം രമേശ് ചന്ദിന്റെ ആശ്വാസവചനം. ഉത്തരേന്ത്യന്‍ ഖാരിഫ് വിളവെടുപ്പുകാലം നവംബറിലാണ് ആരംഭിക്കുക.

നിലവില്‍ ഡല്‍ഹിയില്‍ 80 രൂപ വരെയാണ് ഒരു കിലോ സവാളയ്ക്ക് വില. കേരളത്തിലാകട്ടെ ഇത് ഇന്നലെ 60 രൂപ വരെ എത്തിയിട്ടുണ്ട്. നാഫെഡ്, എന്‍.സി.സി.എഫ്, സഫല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ബഫര്‍ സ്റ്റോക്ക് എത്തിച്ച് വില കിലോയ്ക്ക് 24 രൂപയില്‍ പിടിച്ചുകെട്ടാന്‍ കേന്ദ്രം ശ്രമിച്ചു വരികയാണ്. 50,000 ടണ്‍ കരുതല്‍ ശേഖരത്തില്‍ 15,000 ടണ്‍ സവാള ഇങ്ങനെ വിപണയിലെത്തിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ അതിവര്‍ഷമാണ് ഡല്‍ഹിയിലെ സവാള വിലക്കയറ്റത്തിനു കാരണം. കര്‍ണാടകം ഉള്‍പ്പെടെ തെക്കന്‍ മേഖലയില്‍ മഴ അത്രയ്ക്കു ശല്യം ചെയ്യാതിരുന്നതിനാല്‍ കേരളത്തില്‍ വില പരമാവധി 60 ല്‍ ഒതുങ്ങിനില്‍ക്കുന്നു. എന്തായാലും തത്കാലം സവാളയോട് സോറി പറയുകയേ നിവൃത്തിയൂള്ളൂ. രണ്ടു മാസം സവാളയെ ഉപേക്ഷിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ഒന്ന് അറിയണമല്ലോ!

 

Readers Comment

Add a Comment