Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭൂരിഭാഗം ആളുകളുടേയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് സോഷ്യൽ മീഡിയ. കുട്ടികൾ മുതൽ പ്രായമായവർ വരെ സോഷ്യൽ മീഡിയ നന്നായി കൈകാര്യം ചെയ്യുന്നവരുമാണ്. എന്നാൽ യുവതലമുറ മുഴുവൻ സമയവും ഇതിനു പുറകെയാണ്. അവയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കന്ന ഒന്നാണ് ഇൻസ്റ്റഗ്രാം. ഏറ്റവും കൂടുതൽ കുട്ടികൾ ഇത് ഉപയോഗിച്ചു വരുന്നു. കുട്ടികളുടെ ഇത്തരത്തിലുളള ഇടപെടൽ മൂലം പല തരത്തിലുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവാറുണ്ട്. പല അപകടങ്ങളിലും കുട്ടികൾ ചെന്നു പെടാറുമുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുടെ അനാവശ്യ അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും,കൗമാരക്കാരായ ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെ തടയാനും പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് ഇൻസ്റ്റഗ്രാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഉപയോക്താവിന്റെ പ്രായം നിർണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോക്താവാകുന്നതിനുളള പ്രായപരിധി പതിമൂന്നു വയസ്സായി നിശ്ചയിക്കാനാണ് പുതിയ നീക്കം. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോൾ ചിലർ പ്രായം തെറ്റായി രേഖപ്പെടുത്താറുണ്ട്. എന്നാൽ കൃത്യമായ പ്രായം മനസ്സിലാക്കുന്നതും ഓൺലൈനിൽ പ്രായം പരിശോധിക്കുന്നതും വളരെ സങ്കീർണ്ണമാണ്.
ഈ വെല്ലുവിളി മറികടക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിൽ അനാവശ്യമായുളള സമ്പർക്കം ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. സംശയാസ്പദമായ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാരെ അറിയിക്കാൻ സ്വകാര്യ സന്ദേശങ്ങളയക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ പതിനെട്ട് വയസിൽ താഴെയുള്ള ഉപയോക്താക്കൾക്ക് മുതിർന്നവരുടെ അക്കൗണ്ടുകളിൽ നിന്ന് അനുചിതമായ സന്ദേശങ്ങളയക്കുന്നത് തടയാനും ഇൻസ്റ്റഗ്രാം പുത്തൻ ഫീച്ചറുകൾ ആവിഷ്‌കരിക്കും.

Readers Comment

Add a Comment