Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാംസങ്  ഫോള്‍ഡിംഗ് സ്മാര്‍ട്ട് ഫോണ്‍ അവതരിക്കാന്‍ സമയമായി. ഇന്ത്യയിലെ ആദ്യത്തെ 'മടക്കാവുന്ന' ഫോണ്‍ ആയ സാംസങ് ഗാലക്‌സി ഫോള്‍ഡ് ഒക്ടോബറില്‍ വിപണിയിലെത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നേരത്തേ യു.എസ് വിപണിയിലറിക്കിയ ശേഷം ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ കൂടി പരിഹരിച്ചുള്ള മോഡിഫൈഡ് വേര്‍ഷന്‍ അമേരിക്കന്‍ വിപണിയില്‍ നാളെയെത്തും. തൊട്ടുപിന്നാലെ 'മടക്കു ഫോണി'ന്റെ ഇന്ത്യന്‍ രംഗപ്രവേശവും ഉണ്ടാകും.

സാംസങ് ഫോള്‍ഡിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 1,40,000 ത്തില്‍ കുറയില്ലെന്നാണ് വിപണി വിദഗ്ദ്ധരുടെ കണക്ക്. നേരത്തേ അമേരിക്കന്‍ വിപണിയില്‍ പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയ ഫോള്‍ഡിംഗ് ഫോണിനെക്കുറിച്ചുള്ള പ്രധാന പരാതി ഡിസ്പ്‌ളേയില്‍ പെട്ടെന്ന് പൊട്ടല്‍ വീഴുന്നു എന്നതായിരുന്നു. ഫോണിന്റെ സ്‌ക്രീന്‍ പ്രെട്ടക്റ്റര്‍ നീക്കംചെയ്യാന്‍ ശ്രമിച്ചാല്‍ ഫ്‌ളെക്‌സിബിള്‍ പാനലിന് തകരാര്‍ പറ്റുന്നതായിരുന്നു മറ്റൊരു കുഴപ്പം.

സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍ നീക്കം ചെയ്യാന്‍ കഴിയാത്ത വിധം ഈ ലെയറിന്റെ നാല് മൂലകള്‍ക്കും കവറിംഗ് നല്‍കുന്നതാണ് പുതിയ വേര്‍ഷന്‍. സ്‌ക്രീന്‍ പ്രൊട്ടക്റ്ററിനെ സംരക്ഷിക്കാന്‍ ഉള്‍ഭാഗത്ത് പ്രത്യേക റിമ്മും ഉണ്ടാകും. 7.30 ഇഞ്ച് ഡിസ്പ്‌ളേ സ്‌പേസ് ഉള്ള ഫോണിന് ഒക്ടാ കോര്‍ പ്രോസസര്‍ ആണ്. ഫ്രണ്ട് ക്യാമറ 10 മെഗാ പിക്‌സല്‍. 3 പിന്‍ ക്യാമറകള്‍ 16- 12- 12 മെഗ് പിക്‌സലുകള്‍ വീതം. 12 ജി.ബി റാം, 512 ജി.ബി സ്റ്റോറേജ് സ്‌പേസ്. 4380 ആംപിയര്‍ഔവര്‍ ബാറ്ററി കപ്പാസിറ്റി.

സാംസങ് ഫോള്‍ഡ് വാങ്ങാനിരിക്കുന്നവരോട് ആദ്യത്തെ മുന്നറിയിപ്പ് ഇതാണ്- സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍ കളയാന്‍ (പീല്‍ ഓഫ്) നോക്കേണ്ട. അത് അവിടെയിരുന്നോട്ടെ.

Readers Comment

Add a Comment