Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനാലാണ് അസംസ്‌കൃത എണ്ണ വില കുതിച്ചുയർന്നത്. ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം കൂടി ബാരലിന് 70.82 ഡോളറായി.2019 മെയ് മാസത്തിന് ശേഷം ഇപ്പോഴാണ് എണ്ണവില ഉയരുന്നത്. ഡ്രോൺ ആക്രമണത്തിൽ എണ്ണ പാടത്തിന് തകരാറൊന്നും ഉണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില വർധിക്കാൻ കാരണമായത്.

അതിനിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വില കൂടുന്നതിന് താത്കാലിക ശമനമായിട്ടുണ്ട്. ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയിൽ തിങ്കളാഴ്ച പെട്രോൾ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല.എന്നാൽ, വില വൻതോതിൽ കുറഞ്ഞു നിന്നപ്പോൾ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം.

Readers Comment

Add a Comment