Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം സംബന്ധിച്ച് പ്രതിഷേധം നിലനിൽക്കെ തന്നെ മെയ് 15 മുതൽ സ്വകാര്യത നയം നിലവിൽ വരും. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വാട്‌സ്ആപ്പ് വിശദമാക്കി.

ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിൻറെ പുതിയ നയമെന്ന് കാണിച്ച് വലിയ വിമർശനമാണ് ഉയർന്നത്. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്നും ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുകയെന്നുമാണ് വാട്‌സ്ആപ്പ് പറഞ്ഞത്. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഉറപ്പ് നൽകുന്നുണ്ട്.മറ്റ് സാമൂഹ്യ മാധ്യമങ്ങളെ പോലെ ലോഗൗട്ട് ചെയ്യാനുള്ള സൗകര്യം വാട്സ്അപ്പും കൊണ്ടുവരുന്നു .വരാനിരിക്കുന്ന പുതിയ അപ്ഡേഷനിൽ ലോഗൗട്ട് സൗകര്യം  അടക്കം ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് റിപ്പോർട്ട്. നിലവിൽ വാട്സാപ്പ് അൺ ഇൻസ്റ്റാൾ  ചെയ്യുകയോ അല്ലാതെ താത്കാലികമായി  വിച്ഛേദ്ദിക്കാൻ മാർഗ്ഗമൊന്നുമില്ല .ഫോൺ ബന്ധിപ്പിക്കാതെ തന്നെ കമ്പ്യുട്ടറിൽ വാട്സാപ്പ് വെബ് ഉപോയോഗിക്കുന്നതിനുള്ള ഫീച്ചറും അവതരിപ്പിക്കുകയാണ് .

Readers Comment

Add a Comment