Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:33 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യൂണിഫൈഡ് പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ (യുപിഐ) ഇടപാടുകളിൽ ഓൺലൈൻ പേയ്മെന്റ് സ്ഥാപനമായ ഫോൺപേയുടെ മുന്നേറ്റം തുടരുന്നു. ജനുവരിയിൽ 968.7 ദശലക്ഷം യുപിഐ ഇടപാടുകളാണ് ഫോൺപേ വഴി നടന്നത്. ഏറ്റവും കൂടുതൽ യുപിഐ ഇടപാടുകൾ നടന്നതും ഫോൺ പേ വഴി തന്നെ. 2020 ഡിസംബറിനേക്കാൾ ഏഴ് ശതമാനം വർധനയാണ് കമ്പനി നേട‌ിയെടുത്തത്. മൊത്തം മൂല്യം 1.92 ട്രില്യൺ രൂപയാണ് പ്രോസസ്സ് ചെയ്തത്.

മൊത്തം യു പി ഐ ഇടപാടുകളുടെ 42 ശതമാനത്തോളമാണ് ഫോൺ പേ പ്രോസസ്സ് ചെയ്തത്. 2021 ജനുവരിയിൽ 2.3 ബില്യൺ ആയിരുന്നു മൊത്തം യുപിഐ ഇടപാടുകൾ. മൊത്തത്തിലുള്ള പേയ്മെന്റ് മൂല്യത്തിന്റെ കാര്യത്തിൽ 44 ശതമാനവും കമ്പനിക്കാണെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ 853.5 ദശലക്ഷം (37%) യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്ത ഗൂഗിൾ പേ ആകെ എണ്ണത്തിൽ മുൻ മാസത്തെക്കാൾ വലിയ മാറ്റം കാണിച്ചില്ല, 2020 ഡിസംബറിൽ 855 ദശലക്ഷമായിരുന്നു ആകെ ഇടപാടുകൾ.

Readers Comment

Add a Comment