Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്ര ബജറ്റിൽ വികസനത്തിന് പ്രാധാന്യമെന്ന് സൂചന .കൊവിഡ് സാഹചര്യത്തിൽ താറുമാറായ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടായേക്കും. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 3.5 ശതമാനമായി കണക്കാക്കപ്പെട്ടിരുന്ന ധനക്കമ്മി ലക്ഷ്യം ലഘൂകരിച്ച് ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നാണ് സാമ്പത്തിക വിദഗ്‌ധരും നിരന്തരം സർക്കാരിനോട് ആവശ്യപ്പെടുന്നത്.നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിൽ ധനമന്ത്രി മൊത്തം ബജറ്റ് ചെലവ് 30 ലക്ഷം കോടി രൂപയും 4 ലക്ഷം കോടിയിലധികം രൂപയും കണക്കാക്കിയിരുന്നു, അതിൻറെ 13 ശതമാനത്തിൽ താഴെ മറ്റ് കാര്യങ്ങളുടെ കൂടെ തന്നെ ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, സ്കൂളുകൾ, ആശുപത്രി എന്നിവ നിർമിക്കുന്നതിനായും ചെലവഴിക്കും.അടുത്ത വർഷത്തെ ബജറ്റിനായി മൂലധനച്ചെലവിൽ വലിയ വർധനവ് ധനമന്ത്രി പ്രഖ്യാപിക്കാനാണ് സാധ്യത. അതോടൊപ്പം, ഈ വർഷം വരുമാന ശേഖരണത്തിൽ സമാനമായ വർധനവുണ്ടായില്ലെങ്കിൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഫണ്ട് ക്രമീകരിക്കുന്നതിന് വായ്പയെടുക്കൽ പദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ ഒരു സംയോജനം ധനമന്ത്രി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാർ കടമെടുപ്പിൻറെ പരിധി 50 ശതമാനം ഉയർത്തിയിട്ടുണ്ട്. ഇതോടെ 7.8 ലക്ഷം കോടി എന്നുള്ളത് 12 ലക്ഷം കോടിയാകും.
31.82°C








