Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി കേന്ദ്രം. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12 .5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറക്കാൻ കേന്ദ്രം ആലോചിക്കുന്നതയാണ് സൂചന. ഈ ബജറ്റിലോ അതിന് ശേഷമോ തീരുമാനമുണ്ടാകാനാണ് സാധ്യത. വ്യോമ ഗതാഗതത്തെ ലോക്ഡൗൺ ബാധിച്ചതിനാൽ കര മാർഗമുള്ള സ്വർണക്കടത്ത് വർധിച്ചെന്നാണ് വിലയിരുത്തൽ.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. നികുതിയെല്ലാമുൾപ്പെടെ ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും എന്നാണ് വിലയിരുത്തൽ.

Readers Comment

Add a Comment