Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആദായ നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയിൽ 50,000 രൂപ മുതൽ 80,000 രൂപ വരെ ഇളവു നൽകുമെന്നാണ് സൂചന. സ്റ്റാൻഡേഡ് ഡിഡക്ഷൻ തുക വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്കാകും ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതോടൊപ്പം ഭവന വായ്പയുടെ പലിശയിന്മേലുള്ള കിഴിവ് പരിധിയും കൂട്ടിയേക്കും. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയർത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പുതിയ നികുതി ഘടനയിലേയ്ക്ക് മാറാൻ ഭൂരിഭാഗം നികുതിദായകരും താൽപര്യപ്പെടുന്നില്ലെന്നാണ് നികുതി വിദഗ്ധരിൽ നിന്ന് ലഭിച്ച പ്രതികരണം. സർക്കാരിന് താൽപര്യം പുതിയഘടനയിലുമാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റിൽ നികുതി സ്ലാബിൽ കാര്യമായമാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ

Readers Comment

Add a Comment