Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്‌സാപ്പ് പുറത്തിറക്കിയ പുതിയ പോളിസി അപ്‌ഡേറ്റിനെ തുടർന്ന് മെസ്സേജിങ് ആപ്പായ സിഗ്നലിലേക്ക് പോയത് നിരവധി പേരാണ്. വാട്‌സാപ്പിന് പകരം ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനായാണ് സിഗ്നലിനെ മിക്കവരും കാണുന്നത്. എന്നാൽ സിഗ്നൽ ഒരിക്കലും വാട്‌സാപ്പിന് പകരമല്ലെന്ന് വ്യക്തമാക്കുകയാണ് സിഗ്നൽ സ്ഥാപകനും വാട്‌സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാൻ ആക്ടൻ. വാട്‌സാപ്പിന്റെയും സിഗ്നലിന്റേയും ഉദ്ദേശ്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം ടെക്ക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“വാട്‌സാപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നത്. വാട്‌സാപ്പിനൊപ്പം തന്നെ ആളുകൾ സിഗ്നൽ ഉപയോഗിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറഞ്ഞു. 2017-ൽ വാട്‌സാപ്പിനെ വാണിജ്യവത്കരിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമങ്ങളെ തുടർന്ന് കമ്പനിയിൽ നിന്നു രാജി വെച്ചിറങ്ങിയ ആളാണ് ബ്രിയാൻ ആക്ടൻ.

Readers Comment

Add a Comment