Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വകാര്യത അപ്‌ഡേറ്റ് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാൻ വാട്ട്‌സ് ആപ്പിൻറെ തീരുമാനം. ഇത് ഉപഭോക്താക്കൾക്ക് പുതിയ നയം അവലോകനം ചെയ്യുന്നതിന് കൂടുതൽ സമയം നൽകും. തെറ്റായ വിവരങ്ങൾ ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിവച്ചതെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു.വാട്ട്‌സ് ആപ്പിൻറെ പുതിയ നയം പ്രഖ്യാപിച്ചതുമുതൽ കമ്പനിക്ക് വ്യക്തിഗത ഡാറ്റകളും സംഭാഷണങ്ങളും വായിക്കാൻ കഴിയുമെന്ന് നിരവധി ഉപഭോക്താക്കൾ തെറ്റായി വ്യാഖ്യാനിച്ചു. ഇതോടെ ജനങ്ങൾ സിഗ്നൽ, ടെലിഗ്രാം എന്നീ ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ആപ്ലിക്കേഷനായി സിഗ്നൽ മാറി.
അപ്‌ഡേറ്റിൽ ഉപഭോക്താക്കൾക്ക് വാട്ട്‌സ് ആപ്പിൽ സന്ദേശമയയ്‌ക്കേണ്ട പുതിയ ഓപ്ഷനുകൾ ഉൾപ്പെടുന്നു, മാത്രമല്ല ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് കൂടുതൽ സുതാര്യതയും ഉണ്ടാകും. എന്നാൽ ഫേസ്‌ബുക്കുമായി വ്യക്തിഗത ഡാറ്റകൾ പങ്കിടാൻ ഉദ്ദേശിക്കുന്നില്ലെന്നും വാട്ട്‌സ് ആപ്പ് അറിയിച്ചു.
31.82°C








