Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:19 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫെയ്‌സ്ബുക്കിലെ കലാകാരന്മാരുടേയും ബ്രാൻഡുകളുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം പേജുകളിൽ നിന്നും ലൈക്ക് ബട്ടൻ ഒഴിവാക്കി. പേജുകൾക്ക് പുതിയ രൂപം നൽകിയിരിക്കുകയാണ് ഫേസ്ബുക്. ട്വിറ്ററിന് സമാനമായി ഫോളോ ബട്ടനും എണ്ണവുമാണ് ഉണ്ടാവുക. ജനുവരി ആറിനാണ് പുതിയ ഡിസൈൻ നിലവിൽ വന്നത്. കൂടുതൽ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സാധിക്കുന്ന വിധത്തിലാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ലൈക്ക് ബട്ടൻ ഒഴിവാക്കിയതാണ് ഇതിൽ പ്രധാനപ്പെട്ട മാറ്റം.

ട്വിറ്ററിലെ പോലെ ഇനി ഫെയ്‌സ്ബുക്ക് പേജുകളുടെ ജനപ്രിയത ഇനിമുതൽ കണക്കാക്കുന്നത് ഫോളോവർമാരുടെ എണ്ണത്തിലാവും. ഇത് കൂടാതെ പ്രത്യേക പേജുകൾക്കായി പ്രത്യേക ന്യൂസ് ഫീഡ് അവതരിപ്പിച്ചു. പേജുകളും ഫോളോവർമാരും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമവും രസകരവുമാക്കുന്ന പുതിയ സൗകര്യങ്ങളാണ് പുതിയ മാറ്റത്തിലുള്ളത്.

Readers Comment

Add a Comment