Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 84.20 രൂപയും ഡീസലിന് ലിറ്ററിന് 74.38 രൂപയുമാണ് വില. രാജ്യത്തെ മറ്റിടങ്ങളിലും പെട്രോൾ, ഡീസൽ വില വെള്ളിയാഴ്‌ചത്തെ നിരക്കിൽ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും പെട്രോളിൻറെയും ഡീസലിൻറെയും വില ഉയർന്നിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിന് അനുസരിച്ചാണ് ആഭ്യന്തര വിപണിയിൽ ഇന്ധനവില ഉയരുന്നത്. വ്യാഴാഴ്‌ച ഒരു ബാരൽ ക്രൂഡ് ഓയിലിന് 55 ഡോളറായിരുന്നു വില. ശനിയാഴ്‌ച 55.99 ഡോളറായിരുന്നു വില. 2018 ഒക്‌ടോബർ നാലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പെട്രോൾ നിരക്കാണ് ലിറ്ററിന് 84.20 രൂപ. കഴിഞ്ഞ വർഷം ഡിസംബർ 7ന് പെട്രോൾ വില 83.71 വരെയെത്തിയിരുന്നു.

Readers Comment

Add a Comment