Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വമ്പിച്ച വിലയിളവുമായി ലുലുവിൽ 12 മണിക്കൂർ പുതുവർഷ വിപണിയൊരുക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതൽ അർധരാത്രി 12 മണി വരെയാണ് വിപണന മേള ‘ലുലു ബിഗ് ബാങ് സൂപ്പർ ഡീൽ’ നടക്കുക. ലുലു ഷോപ്പിംഗ് ആപ്പ് വഴിയും ആകർഷകമായ ഇളവുകളെക്കുറിച്ച് അറിയാനാവും.
മുൻനിര ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയെല്ലാം മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണിത്. ലുലു കോ-ബ്രാൻഡഡ് എമിറേറ്റ്സ് എൻ.ബി.ഡി മാസ്റ്റർകാർഡ്, എ.ഡി.സി.ബി കാർഡ് എന്നിവയുപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 20 ശതമാനം അധിക ഇളവും ലഭിക്കും. www.luluhypermarket.com എന്ന വെബ്‌സൈറ്റിലൂടെ എവിടെയിരുന്നും ഈ ഇളവുകളോടെ ഇഷ്ട സാധനങ്ങൾ സ്വന്തമാക്കാൻ കഴിയും.
30.82°C








