Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടിയിലേറെ ഓഹരികൾ ഒരു മാസത്തിനിടെ പൊതുമേഖലാ സ്ഥാപനമായ എൽഐസി വിറ്റഴിച്ചു. വിറ്റഴിക്കപ്പെട്ട ഓഹരികൾ ബാങ്കിന്റെ ആകെ ഓഹരികളിൽ 2.002 ശതമാനം വരും. നവംബർ 27 മുതൽ ഡിസംബർ 24 വരെയുള്ള കാലയളവിലാണ് ഓഹരികൾ വിറ്റഴിച്ചത്. സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് എൽഐസി ഈ കാര്യങ്ങൾ അറിയിച്ചത്. ഇതോടെ ബാങ്കിൽ, എൽഐസിയുടേതായി അവശേഷിക്കുന്ന ഓഹരികളുടെ എണ്ണം 6.74 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 8.74 ശതമാനമായിരുന്നു.

ഐസിഐസിഐ ബാങ്കിന്റെ ഓഹരികളുടെ ഇന്നലത്തെ ഓഹരി വ്യാപാരം അവസാനിച്ചപ്പോൾ 520.20 രൂപയിലാണ് ഉള്ളത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ കണക്കാണിത്. തൊട്ടടുത്ത വ്യാപാര ദിവസത്തെ അപേക്ഷിച്ച് 1.28 ശതമാനം ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Readers Comment

Add a Comment