Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അടുത്ത സാമ്പത്തിക വർഷം മുതൽ സഹകരണ ബാങ്കുകൾക്കുളള ബാങ്കിങ് നിയന്ത്രണ ഭേ​ദ​ഗതി നിയമം നടപ്പാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. നേരത്തെ ഈ നിയമം പാർലമെന്റ് പാസാക്കിയിരുന്നെങ്കിലും അർബൻ ബാങ്കുകൾക്കും പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുമായിരുന്നു ഇത് ബാധകം. എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും കൂടെ ഇത് ബാധകമായേക്കും. ആർബിഐ കൂടി വിജ്ഞാപനം ഇറക്കുന്നതോ‌ടെയാണ് നിയമം പ്രാബല്യത്തിലാകുന്നത്.

കഴിഞ്ഞ മാസമായിരുന്നു കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ തെരഞ്ഞെടുത്തിരുന്നത്. അപ്പോൾ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.

Readers Comment

Add a Comment