Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:36 am
  • 16th August, 2026
  • Overcast Clouds
24.82°C24.82°C
  • Humidity: 93 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രൂഡ് ഓയിലിന് നിലവിലത്തെ വില തുടരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വലിയ കുതിപ്പ് രാജ്യത്തെ ഇന്ധന വിലയിലും പ്രതിഫലിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ക്രൂഡ് ഓയിലിന്റെ വില ഈ നിലയിൽ ഉയർന്നു നിൽക്കുകയാണെങ്കിൽ ഇന്ധനവിലയിൽ ഉയർച്ച ഉണ്ടാകുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കി. അസംസ്കൃത എണ്ണ വില 10 ശതമാനത്തിലധികം ഉയർന്നു നിന്നാൽ പമ്പുകളിലെ ചില്ലറ വില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം ചെയർമാൻ എം കെ സുരാന അറിയിച്ചു. 

സൗദി അറേബിയയുടെ ദേശീയ എണ്ണ കമ്പനിയായ ആരാംകോയിലുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന വില കുതിച്ചുയരുന്നത്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വർധനയാണ് ക്രൂഡ് ഓയിൽ വിലയിലുണ്ടായത്.

Readers Comment

Add a Comment