Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വ‍‍ർണ വിലയാണ് ഇന്നലെ മുതൽ കേരളത്തിൽ രേഖപ്പെടുത്തുന്നത്.ഒരു  പവന് 36,720 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 4,590 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വില ഡിസംബ‍ർ 8ന് രേഖപ്പെടുത്തിയ 37,280 രൂപയാണ്.നവംബറിലെ ആദ്യ ആഴ്ച്ചകളിൽ 38,880 രൂപ വരെ ഉയ‍ർന്ന സ്വർണ വില നവംബർ അവസാനമായപ്പോഴേയ്ക്കും 35,760 രൂപയായി കുറഞ്ഞു. ആഴ്ച്ചകൾക്കുള്ളിൽ 3,000 രൂപയിലധികം കുറവാണ് സ്വ‍ർണ വിലയിലുണ്ടായത്., ആഗോള വിപണിയിൽ  സ്വ‍ർണ വില ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,836.54 ഡോളറിലെത്തി. വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളിൽ വെള്ളി വില ഒരു ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 23.94 ഡോളറിലും പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 1,028.71 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഉയർന്ന് 2,334.03 ഡോളറിലും എത്തി. ഡോളറിൻറെ ഇടിവ് ആണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്

Readers Comment

Add a Comment