Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയാണ് കൂടിയത്. 35,920 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി.

കോവിഡ് വാക്‌സിൻ പരീക്ഷണം 95% വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ കുറവുണ്ടാകാൻ കാരണമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. അതേസമയം, മറ്റ് പ്രധാന കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഡോളറിന്റെ മൂല്യത്തിൽ നേരിയ തോതിൽ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. ഒരു ഗ്രാം വെള്ളിയ്ക്ക് 59 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472 രൂപയും.

Readers Comment

Add a Comment