Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വൻകിട കോർപ്പറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ബാങ്കുകളുടെ പ്രമോട്ടർമാരാകാൻ കഴിയുന്ന പുതിയ നിയമ നിർമാണത്തിന് ശുപാർശ ചെയ്ത് റിസർവ് ബാങ്ക് ആഭ്യന്തര സമിതി. പ്രമോട്ടർ ഓഹരി വിഹിതം 15 ശതമാനത്തിൽ നിന്ന് 26 ശതമാനമാക്കാനും സമിതി നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, പ്രമോട്ടർമാരല്ലാത്തവരുടെ ഓഹരി വിഹിതം 15 ശതമാനമായി നിജപ്പെടുത്തണം.
രാജ്യത്തെ ബാങ്കിങ് വ്യവസായത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ഈ നിയമ നിർമാണത്തിന് അംഗീകാരം ലഭിച്ചാൽ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ദേദഗതി ചെയ്യേണ്ടി വന്നേക്കും. കുറഞ്ഞത് 10 വർഷത്തെ മികച്ച രീതിയിലുളള പ്രവർത്തന പരിചയമുള്ളതും 50000 കോടി രൂപയെങ്കിലും ആസ്തിയുളളതുമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) ബാങ്കുകളായി പ്രവർത്തന അനുമതി നൽകാം. കോർപ്പറേറ്റ് സംവിധാനങ്ങളുടെ എൻബിഎഫ്‌സികളെയും പരിഗണിക്കാമെന്നതും റിസർവ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാർശയാണ്.
23.48°C








