Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ വ്യാപാരികൾക്കും വിപണനത്തിനും ഉയർത്തെഴുന്നേൽപ്പ് നൽകിയിരിക്കുകയാണ് ഇത്തവണത്തെ ദീപാവലി. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 72,000 കോടി രൂപയാണ് വ്യാപാരത്തിലൂടെ നേടാനായതെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) അറിയിച്ചത്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ പൂർണ ബഹിഷ്‌കരണവും രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഗുണകരമായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. മൊത്തം വ്യാപാരത്തിൽ 10.8 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്.

ലഖ്നൗ, നാഗ്പുർ, അഹമ്മദാബാദ്, ജമ്മു, ജയ്പുർ തുടങ്ങിയ മെട്രോ നഗരങ്ങളുൾപ്പെടെ ഇരുപത് നഗരങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപാവലി ഉത്സവത്തോടനുബന്ധിച്ച് നടന്ന മൊത്തവിൽപനയുടെ കണക്ക് സിഐഎടി ശേഖരിച്ചത്. മധുരപലഹാരങ്ങൾ, കളിപ്പാട്ടങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങൾ, അലങ്കാരവസ്തുക്കൾ, വസ്ത്രങ്ങൾ, പൂജാവസ്തുക്കൾ തുടങ്ങിയവയുടെ റെക്കോഡ് വിൽപനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്. എന്നാൽ, മറ്റു ചില സംസ്ഥാനങ്ങളായ ഡൽഹി, പശ്ചിമബംഗാൾ, സിക്കിം, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ പടക്ക വിൽപന നിരോധനം 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്.

 

Readers Comment

Add a Comment