Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്മാർട്ട് ഫോണുകൾക്ക് വലുപ്പം കൂടുന്നത് ഉപയോക്താക്കളിൽ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് കണക്കിലെടുത്താണ് ആപ്പിൾ കമ്പനി പോക്കറ്റിലൊതുങ്ങുന്ന സ്മാർട്ട്‌ഫോൺ എന്ന ആശയത്തിന്മേൽ ഈ വർഷം മാർച്ചിൽ ഐഫോൺ എസ് ഇ(2020) മാർക്കറ്റിൽ അവതരിപ്പിച്ചത്. 2016-ൽ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ എസ് ഇ മോഡലിന്റെ പിൻഗാമിയായിരുന്നു പുതിയ എസ് ഇ (2020) മോഡൽ. അതെസമയം, ചെറിയ ഐഫോൺ വേണമെന്ന ആവശ്യമുള്ളവർക്ക് ഐഫോൺ 12 ശ്രേണിയിലെ ഐഫോൺ 12 മിനിയും ആശ്വാസമായി അവതരിപ്പിച്ചിട്ടുണ്ട് ആപ്പിൾ. കൂട്ടത്തിൽ കുഞ്ഞനായ ഐഫോൺ 12 മിനിയ്ക്ക് ഐഫോൺ എസ് ഇ(2020)യെക്കാൾ വിലക്കൂടുതലാണ്.
131.5 x 64.2 x 7.4 mm ആണ് ഐഫോൺ 12 മിനിയുടെ വലുപ്പം. എന്നാൽ ഐഫോൺ എസ് ഇ (2020)യുടെ വണ്ണം 138.4 x 67.3 x 7.3 mm ആണ്. മിനി മോഡലിന് 135 ഗ്രാം ഭാരമുള്ളപ്പോൾ ഐഫോൺ എസ് ഇ (2020)യ്ക്ക് 148 ഗ്രാം ആണ് ഭാരം. ഇരുഫോണുകൾക്കും ഗ്ലാസ് മുൻഭാഗവും പിൻഭാഗവും അലുമിനിയം ഫ്രെയ്മാണ്. കൂടാതെ IP68 പൊടി/വെള്ളം പ്രതിരോധിക്കാനുള്ള സെർട്ടിഫിക്കേഷനും ഇരു ഫോണുകൾക്കുമുണ്ട്.
750 x 1334 പിക്‌സൽ റസല്യൂഷനുള്ള, 4.7 ഇഞ്ച് വലിപ്പമുള്ള 326 പിപിഐ ഡെൻസിറ്റിയുള്ള റെറ്റിന എച്ഡി എൽസിഡി ഡിസ്‌പ്ലേയാണ് ഐഫോൺ എസ് ഇ (2020)യിൽ ആപ്പിൾ നൽകിയിരിക്കുന്നത്. അതേസമയം, വലിപ്പത്തിൽ കുഞ്ഞൻ ആണെങ്കിലും ഡിസ്പ്ലേയുടെ കാര്യത്തിൽ ഐഫോൺ എസ് ഇ (2020)യേക്കാളും ബഹുദൂരം മുന്നിലാണ് ഐഫോൺ 12 മിനി. 1080 x 2340 പിക്‌സൽ റസല്യൂഷനും 19.5:9 ആസ്‌പെക്ട് റേഷ്യോയും 47wQbNPTDJp9hMYdvogK2hAUiHsGeiybwaWe36bwtRQ3UTpYV7YuZ8FV5j9nauFCWwcjM6dTzpL5s2N79Rp5unwdMvc8ZKUെറ്റിന XDR ഒഎൽഇഡി, എച്ഡിആർ 10 ഡിസ്പ്ലേയാണിത്.
30.82°C








