Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പിന് പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നു മുതൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ടു വർഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇടപാടിനായി വാട്ട്സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി.ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിൻ നൽകി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്മെന്റ് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു. ഐ ഫോൺ, ആൻഡ്രോയ് ആപ്ലിക്കേഷനുകൾ വഴി സേവനം ലഭ്യമാകും.

സന്ദേശം ആയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണംകൈമാറാൻ കഴിയുമെന്ന് വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു.
ഡാറ്റ ലോക്കലൈസേഷൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നത്. യുപിഐ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Readers Comment

Add a Comment