Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ മേഖല 20 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വര്‍ഷം വാഹന വില്പനയിലുണ്ടായ ഇടിവ് 30 ശതമാനം. സാമ്പത്തിക മാന്ദ്യവും ഉയര്‍ന്ന പലിശ നിരക്കുകളും മാത്രമല്ല, ബിഎസ് 6 (ഭാരത് സ്‌റ്റേജ് 6) മലിനീകരണ നിയന്ത്രണ ചട്ടം അടുത്ത വര്‍ഷം ബാധകമാകുന്നതും വാഹന വില്പനയിലെ ഇടിവിനു കാരണമാണെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
2020 ഏപ്രില്‍ ഒന്ന് ആണ് രാജ്യത്ത് ബിഎസ്- 6 മലിനീകരണ നിയന്ത്രണ ചട്ടം ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുള്ള സമയപരിധി. അതിനു ശേഷം ബിഎസ് 6 നിഷ്‌കര്‍ഷിക്കുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളോടു കൂടിയ വാഹനങ്ങള്‍ മാത്രമേ വില്ക്കാവൂ എന്ന് അര്‍ത്ഥം. അതോടു കൂടി നിലവിലെ ബിഎസ് 4 വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. അങ്ങനെ സംഭവിക്കുകയില്ല. നിരത്തുകളില്‍ ഇപ്പോഴും ബിഎസ് 3 വാഹനങ്ങള്‍ ഉള്ളതുപോലെ, ബിസ് 6 സ്‌റ്റേജ് നിലവില്‍ വന്നാലും ബിസ് 4 വാഹനങ്ങള്‍ക്ക് ഓടാം. 2020 മാര്‍ച്ച് 31 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്ക് അവയുടെ രജിസ്‌ട്രേഷന്‍ കാലാവധി മുഴുവന്‍ പ്രാബല്യമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.
2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 6 വാഹനങ്ങള്‍ മാത്രമേ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാനാകൂ. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ചുള്ള വാഹനത്തിന് സ്വാഭാവികമായും വില കൂടുതലായിരിക്കും. ഡീസല്‍ കാറുകള്‍ക്കാണ് വില വര്‍ദ്ധന അധികമുണ്ടാവുക. എന്‍ജിന്‍ ശേഷിയനുസരിച്ച് ഡീസല്‍ കാറുകള്‍ക്ക് ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ വില കൂടുമെന്നാണ് കരുതുന്നത്. പെട്രോള്‍ കാറുകളുടെ വില വര്‍ദ്ധനവ് 25,000 ത്തിനും 50,000 ത്തിനും ഇടയിലാകും. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പു തന്നെ ബിഎസ് 6 കാറുകള്‍ വില കുറച്ച് വിപണിയിലെത്തിച്ച് ഒരു മുഴം മുമ്പേ കളത്തിലറങ്ങിയ ബ്രാന്‍ഡുകളുമുണ്ട്. ഹ്യുണ്ടായ് ഐ 10 ന്റെ പുതിയ മോഡലായ നിയോസ് ബിഎസ് 6 കാര്‍ ആണ്.
ഇനി, ഉപഭോക്താക്കളുടെ മറ്റൊരു ആശങ്ക പറയാം. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡമനുസരിച്ചുള്ള ഇന്ധനം ബിഎസ് 4 സ്റ്റേജ് കാറുകളുടെ എന്‍ജിന് കുഴപ്പമുണ്ടാക്കുമെന്ന പ്രചാരണമാണ് ഇത്. പെട്രോള്‍ മോഡലുകളുടെ കാര്യത്തില്‍ ഈ ആശങ്കയ്ക്ക് കാര്യമായ അടിസ്ഥാനമില്ല. പക്ഷേ ബിഎസ് 6 ഡീസല്‍, നേരത്തേയുള്ള ഡീസല്‍ എന്‍ജിനുകള്‍ക്ക് പാരയാകും.
ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സള്‍ഫര്‍ ഘടകത്തിന്റെ അളവിലാണ്. ppm (പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്ന തോതിലാണ് ഈ അളവ് പറയുക. ബിഎസ് 4 ഡീസലില്‍ സള്‍ഫറിന്റെ അളവ് 50 ppm ആണെങ്കില്‍ ബിഎസ് 6 ല്‍ ഇത് 10 ppm മാത്രമാണ്. ഡീസല്‍ കാറുകളുടെ സ്മൂത്ത് റണ്ണിംഗിന് സഹായിക്കുന്നതു തന്നെ ഇന്ധനത്തിലെ സള്‍ഫര്‍ ഘടകമാണ്. ബിഎസ് 4 ഡീസല്‍ കാറുകളില്‍ ബിഎസ് 4 ഡീസല്‍ അടിച്ച് ഓടിക്കുന്നത് എന്‍ജിന് ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന സത്യം മറച്ചുവയ്ക്കാനാകില്ല. അടുത്ത ഏപ്രില്‍ മുതല്‍ അവസ്ഥ ഇതായിരിക്കുമെന്നിരിക്കെ ഇനി ഡീസല്‍ കാറുകള്‍ വാങ്ങണോ എന്നത് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം.
31.82°C








