Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ ഫോണ്‍ XR, XS, XS മാക്‌സ് മോഡലുകള്‍ക്ക് ആപ്പിള്‍ വില കുറച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഈ മോഡലുകള്‍ക്കു പുറമേ, ഐ ഫോണ്‍ 8, ഐഫോണ്‍ 8 പ്‌ളസ്, ഐ ഫോണ്‍ 7 പ്ലസ് മോഡലുകളും ഇ- കൊമേഴ്‌സ് സ്റ്റോറുകളിലും ആപ്പിളിന്റെ അംഗീകൃത റിസെല്ലേഴ്‌സ് വഴിയും കുറച്ച വിലയില്‍ വൈകാതെ ലഭ്യമാകും. പുതിയ മോഡലുകളായ ഐ ഫോണ്‍ 11, ഇതേ മോഡലിന്റെ പ്രോ, പ്രോ മാക്‌സ് സീരീസ് ലോഞ്ച് ചെയ്തതിനെ തുടര്‍ന്നാണ് ആപ്പിള്‍ പഴയ മോഡലുകള്‍ക്ക് വില കുറച്ചത്.

കുറച്ച വിലകളാണ് ചുവടെ:
ഐ ഫോണ്‍ XR 64 GB- 49,900 രൂപ.
XR 128 GB- 54,900 രൂപ.
XS 64 GB- 89,900 രൂപ.
XS 256 GB- 1,03,900 രൂപ.
X 64 GB- 91,900 രൂപ.
X 256 GB- 1,06,900 രൂപ.

ഐ ഫോണ്‍ 8 മോഡലിന് ഇന്ത്യയില്‍ 39,900 രൂപ (64 GB) യാണ് കുറച്ച വില. 8 പ്ലസ് മോഡല്‍ 49,900 രൂപ മുതല്‍ ലഭ്യമായിരിക്കും. ഐ ഫോണ്‍ 7 പ്ലസിന് 37,900 രൂപ, ഐ ഫോണ്‍ 7-ന് 29,900 രൂപ എന്നിങ്ങനെയും വില കുറഞ്ഞിട്ടുണ്ട്.പുതിയ മോഡലുകളുടെ വില ചുവടെ:

ഐ ഫോണ്‍ 11- 64 GB - 64,900 രൂപ. 11 - 128 GB - 69,900 രൂപ. 11 -  256 GB - 79,900 രൂപ. 

ഐ ഫോണ്‍ 11 പ്രോ 64 GB- 99,900 രൂപ, 11 പ്രോ 256 GB - 1,13,900 രൂപ, 11 പ്രോ 512 GB - 1,31,900 രൂപ.

 ഐ ഫോണ്‍ 11 പ്രോ മാക്‌സ് 64 GB - 1,09,900 രൂപ, 11 പ്രോ മാക്‌സ് 256 GB -  1,23,900 രൂപ, 11 പ്രോ മാക്‌സ്  512 GB - 1,41,900 രൂപ.

Readers Comment

Add a Comment