Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇനി മുതൽ രാജ്യത്ത് ഹാർലി ഡേവിസൺ ബൈക്കുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുക ഹീറോ മോട്ടോകോർപ്. ഇക്കാര്യത്തിൽ ഇരു കമ്പനികളും കരാർ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്ത് നിർമാണവും വിൽപ്പനയും ഒഴിവാക്കുകയാണെന്ന് ഹാർലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ഹാർലി ഡേവിസന്റെ ബ്രാൻഡിലുള്ള ബൈക്കുകൾ ഹീറോയാണ് ഇനി വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുക. ഹാർലിക്ക് വേണ്ട സർവീസ്, സ്‌പെയർ പാർട്‌സ് എന്നിവയും നൽകും. ഹാർലി ആക്‌സസറീസ്, പൊതുവസ്തുക്കൾ, റൈഡിംഗ് ഗിയർ, അപ്പാരൽ തുടങ്ങിയവയും ഹീറോ വിൽക്കും.ഇരുകമ്പനികൾക്കും ഈ കരാറിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നതാണ് ഹാർലിക്ക് ലഭിക്കുന്ന നേട്ടം. 2009ലാണ് അമേരിക്കൻ കമ്പനി രാജ്യത്തെത്തിയത്. ഏതാനും വർഷങ്ങളായി വിൽപ്പന കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് ഹാർലി രാജ്യം വിട്ടത്.

 

 

 
 

Readers Comment

Add a Comment